CinemaGalleryLatest NewsMollywoodNEWS

പ്രമുഖ നടിയുടെ പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കേസിൽ നേരത്തെ, മഞ്ജുവിന്റേയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഈ അടുത്തകാലത്താണ് സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നും വധഭീഷണി ഉണ്ടാകുന്നുവെന്ന് പ്രമുഖ നടി മഞ്ജു വാര്യർ വെളിപ്പെടുത്തിയത്. മഞ്ജു വാര്യരുടെ പരാതിയിൽ പ്രതിയായ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജു പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍തത്. നാല് മണിക്കൂ‍‍ര്‍ നേരമാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തത്. നടിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന നിഗമനത്തിലാണ് ചോദ്യം ചെയ്യലിന് ശേഷം പോലീസ് എത്തിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആധാരങ്ങളും അടുത്തയാഴ്ച്ച ശ്രീകുമാർ മേനോൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയേക്കും.

രണ്ടുപേരുടെ ജാമ്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്.

കേസിൽ നേരത്തെ, മഞ്ജുവിന്റേയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button