CinemaGeneralLatest NewsMollywoodNEWS

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ അറസ്റ്റില്‍; ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു

നടിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് വിവരം

നടി മഞ്‍ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ്‍ ചെയ്‍ത് വിട്ടയച്ചു. ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്‍ജു വാര്യരുടെ പരാതി. രണ്ടുപേരുടെ ജാമ്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിട്ടയച്ചത്.

തൃശൂർ പോലീസ് ക്ലബിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്‌ച വൈകിട്ടോടെയാണ് ശ്രീകുമാർ മേനോൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നല്ലത് ഉദ്ദേശിച്ച് ചെയ്‌ത കാര്യങ്ങൾ തെറ്റിദ്ധാരണയ്‌ക്ക് കാരണമായെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി.

നടിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും അടുത്തയാഴ്ച്ച ശ്രീകുമാർ മേനോൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കും. കേസിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button