CinemaGeneralLatest NewsMollywoodNEWS

ഞാനും ഞാനുമെന്റാളും ഇവിടെ ഉണ്ട്, ശിഖയുടെയും ഫൈസല്‍ റാസിയുടെയും പ്രണയ കഥ ഇങ്ങനെ

''ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും'' മലയാളികള്‍ ഒരുവട്ടമെങ്കിലും ഈ ഗാനം മൂളിനോക്കാതിരുന്നിട്ടുണ്ടാവില്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകരനും സംഗീത സംവിധായകനും ഗായകനുമായ ഫൈസല്‍ റാസിയുമായുള്ള വിവാഹം കുറിച്ച് ദിവസങ്ങൾക്ക് മുൻപാണ് നടന്നത്. ‘ഈ നിമിഷത്തേക്കാള്‍ കൂടുതലായി ഞങ്ങള്‍ ഒന്നും ആഗ്രഹിക്കുന്നില്ല.സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികില്‍.മൈ ബെസ്റ്റ് ബഡ്ഡി.എന്റെ ബെറ്റര്‍ ഹാഫ്.എക്കാലത്തെയും എന്റെ പ്രചോദനം,നീ എന്നും എനിക്കായി ഉണ്ടായിരുന്നു.ഇതിനാണ് നമ്മള്‍ ഇത്രയുകാലം കാത്തിരുന്നത്.ഞങ്ങള്‍ ഇവിടുണ്ട്.എല്ലാവര്‍ക്കും നന്ദി.ഞങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും ഞങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും നന്ദി..! വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ റാസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വരികളാണിവ. ഇരുവരുടെ വിവാഹത്തിനായി പ്രേക്ഷകരും അത്രത്തോളം കാത്തിരുന്നിരുന്നു.അതുകൊണ്ടാവണം ”മഹാരാജാസ് കോളേജിലെ പിള്ളേരുടെ” വിവാഹം സോഷ്യല്‍മീഡിയയിലും തരംഗമായിരുന്നു.

”ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും” മലയാളികള്‍ ഒരുവട്ടമെങ്കിലും ഈ ഗാനം മൂളിനോക്കാതിരുന്നിട്ടുണ്ടാവില്ല.പുറത്തിറങ്ങി നിമിഷനേരങ്ങള്‍കൊണ്ട് ഗാനം ഹിറ്റായതോടെ പ്രേക്ഷകര്‍ ആ ശബ്ദത്തിനു പിന്നിലെ ആളെ തിരഞ്ഞു.ഒടുവില്‍ ചെന്നെത്തിയത് മഹാരാജാസ് കോളേജിലെ സംഗീത വിദ്യാര്‍ത്ഥിയായ ഫൈസല്‍ റാസിയിലായിരുന്നു.കഫേ ഖവാലി എന്ന മ്യൂസിക് ബാന്‍ഡിന്റെ എല്ലാമെല്ലാമായ ഫൈസല്‍ സിനിമയിലേക്ക് എത്തുന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.

 

കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പൂമരം ചിത്രത്തിന്റെ ഭാഗമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാഹാരാജാസ് കോളേജില്‍ നടത്തിയ ഓഡിഷനിടെയായിരുന്നു ഫൈസലിനെ കണ്ടെത്തിയത്. അങ്ങനെയാണ് ഗിറ്റാറുമായി ക്യാമ്പസില്‍ കറങ്ങി നടന്ന പയ്യന്‍ പൂമരം സംഗീത സംവിധായകന്‍ ഫൈസല്‍ റാസിയായി മാറുന്നത്.

പിന്നീട് ‘മ്യൂസികോ മോജോയിലൂടെയും ഫൈസല്‍ റാസി ലൈവിലൂ’ടെയും പ്രേക്ഷകര്‍ ഫൈസലിന്റെ ഗാനങ്ങള്‍ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖപ്രഭാകരനുമായുള്ള വിവാഹം.നീണ്ട നാളെത്തെ പ്രണയത്തിനൊടുവലായിരുന്നു ഇരുവരുടെയും വിവാഹം.ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹം സോഷ്യല്‍മീഡിയയില്‍ നിമിഷനേരങ്ങള്‍കൊണ്ട് തരംഗമാവുകയും ചെയ്തു.

 

വിവാഹത്തിനുശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്നത് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാനായിരുന്നു.അഞ്ചു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഫൈസല്‍ റാസിയും ശിഖ പ്രഭാകരനും വിവാഹിതരായത്.മഹാരാജാസില്‍ പഠിക്കുന്നതിനിടെയായിരുന്നു പ്രണയം.സംഗീതമായിരുന്നു ഇവരെ തമ്മില്‍ അടുപ്പിച്ചത്.ജൂനിയര്‍ വിദ്യാര്‍ത്ഥിയായി എത്തിയ ശിഖയെ റാഗ് ചെയ്യാനായി എത്തിയതായിരുന്നു ഫൈസല്‍.പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും. ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.പ്രണയം ആദ്യം തുറന്നുപറഞ്ഞത് ഫൈസല്‍ ആയിരുന്നു. വ്യത്യസ്ത മതത്തില്‍പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ് നടന്നത്‌.

 

 

ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രത്തിലെ ഗാനമാണ് ശിഖ അവസാനമായി ആലപിച്ചത്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. ഉറുമി എന്ന പുതിയ മ്യൂസിക് ബാന്‍ഡിന്റെ തിരക്കിലാണ് ഫൈസല്‍ റാസി ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button