CinemaGeneralLatest NewsMollywoodNEWS

നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങളാണ് ; പുതുതലമുറയ്ക്ക് മാത്രമല്ല, പഴയ തലമുറയ്ക്കും ഈ പ്രശ്‌നമുണ്ട് – സംവിധായകന്‍ വി.എ ശ്രീകുമാര്‍

ഇത് പുതുതലമുറയുടെ മാത്രം പ്രശ്‌നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറയ്ക്കും ഈ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു

പുതുതലമുറയ്ക്ക് മാത്രമല്ല പഴയ തലമുറയ്ക്കും പ്രശ്‌നമുണ്ടെന്ന് തോന്നുന്നു എന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ ശ്രീകുമാര്‍ ജാമ്യത്തിലറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും ശ്രീകുമാര്‍ പറഞ്ഞു.

‘നന്മയോടെ കരുതലോടെ സ്‌നേഹത്തോടെ പറഞ്ഞിരുന്ന കുറേ കാര്യങ്ങള്‍ കുറേ കാലം നന്മയ്ക്കാണെന്ന് തോന്നും, അത് കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നു തോന്നും. ഇത് പുതുതലമുറയുടെ മാത്രം പ്രശ്‌നമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പഴയ തലമുറയ്ക്കും ഈ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. അല്ലാതെന്തു പറയാന്‍.’

‘അന്വേഷണത്തിന് പൂര്‍ണമായും സഹകരിക്കും. ഇതിന്റെ ഭാഗമായി അവര്‍ക്ക് അറിയാനുള്ള കാര്യങ്ങള്‍ കുറേ ഉണ്ട്. അതിന്റെ ഭാഗമായാണ് എന്നെ വിളിപ്പിച്ചത്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.’ ശ്രീകുമാര്‍ പറഞ്ഞു. മഞ്ജു നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടു പേരുടെ ജാമ്യത്തിലാണ് ശ്രീകുമാര്‍ മേനോനെ വിട്ടയച്ചത്.

shortlink

Related Articles

Post Your Comments


Back to top button