GeneralIndian CinemaLatest NewsNEWS

കൈയിൽ കോണ്ടം വെച്ച് ബലാത്സംഗത്തിന് സഹകരിക്കാന്‍ പെണ്‍കുട്ടികളോടെ ഉപദേശിച്ച മകനെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്റെ അമ്മ

തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്

സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന ഉപദേശവുമായി രംഗത്തെത്തിയ മകന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ. തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ്
വിവാദമായത്. ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന മുഖവരയോടെയാണ് സംവിധായകന്‍ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയർന്നത്.

ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയ ഒരു സംഘം സ്ത്രീകളോട് സംസാരിക്കവെയാണ് മകന്റെ പരാമർശത്തിൽ ലജ്ജ തോന്നുന്നതായി അമ്മ അഭിപ്രായപ്പെട്ടത്. സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവർ മകനോട് ആവശ്യപ്പെട്ടു.

ഡാനിയലിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ

ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാര്‍. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം ( പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല). എന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക…ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു.

shortlink

Post Your Comments


Back to top button