CinemaLatest NewsNEWSTollywood

തെലങ്കാന ബലാൽസംഗ കേസ്; കുറ്റക്കാരെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തെ പ്രശംസിച്ചു താരങ്ങൾ

"ഭീതിയാണ് വലിയ പരിഹാരം, ചിലപ്പോഴൊക്കെ ഒരേയൊരു പരിഹാരം", നടി സമന്ത സമൂഹമാധ്യമത്തിൽ കുറിച്ചു.

തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടർ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുകാരായ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. പ്രതികൾക്കെതിരെ നാടെങ്ങും തീവ്രപ്രതിഷേധമാണ് കത്തിയത്, ഇതോടെയാണ് പ്രതികള്‍ക്ക് പൊലീസിന്റെ തോക്കിനിരയാകേണ്ടി വന്നത്. ഈ പശ്ചാത്തലത്തിൽ പോലീസുകാർക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളും സിനിമാ ലോകവും.

സമന്ത, അല്ലു അർജുൻ, അജു വർഗീസ്, മാലാ പാർവതി, അമ്മു അഭിരാമി, അനുപം ഖേർ തുടങ്ങിയവരാണ് പോലീസുകാർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

“ഭീതിയാണ് വലിയ പരിഹാരം, ചിലപ്പോഴൊക്കെ ഒരേയൊരു പരിഹാരം”, നടി സമന്ത സമൂഹമാധ്യമത്തിൽ കുറിച്ചു.

നീതി നടപ്പാക്കപ്പെട്ടുവെന്നാണ്, അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ, നാഗാർജുന എന്നിവരുടെ പ്രതികരണം.


shortlink

Related Articles

Post Your Comments


Back to top button