GeneralMollywood

അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവ നടന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്

സഹനടനായും കോമേഡിയനായും മലയാളത്തില്‍ തിളങ്ങുന്ന യുവതാരമാണ് വിനയ് ഫോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്.  അഞ്ചാം  വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം.

സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയാണ് ഈ ദിവസത്തെ വിശേഷത്തെ കുറിച്ച്‌ വിനയ് വ്യക്തമാക്കിയത്. നീണ്ട കാലത്തെ സൌഹൃദത്തിന് ശേഷമാണ് 2014 ഡിസംബര്‍ ആറിനു സൗമ്യ രവിയും വിനയും വിവാഹിതരാവുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികമാണ് ഇരുവരുടെയും. ഇരുവര്‍ക്കും ഒരു മകനാണുള്ളത്.

ആരാധകരും സിനിമാ താരങ്ങളുമടക്കം താരദമമ്പതികള്‍ക്ക് ആശംസകളുമായി ഒത്തിരിയധികം പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close