CinemaHollywoodInternationalLatest NewsNEWS

വാൾട്ട് ഡിസ്‌നിയുടെ ചൈന ഇതിഹാസ ചിത്രം ‘മുളാൻ’ ട്രൈലെർ എത്തി

ആയോധനകല വിദഗ്ധനും ഇതിഹാസതാരവുമായ ജെറ്റ്‌ലിയും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്.

അനിമേഷൻ സിനിമ രംഗത്ത്, ലോക സിനിമ പ്രേക്ഷകരെ വരെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായെത്തിയ നിർമാണ കമ്പനിയാണ് വാൾട്ട് ഡിസ്നി. അവരിത പുതിയ ചിത്രവുമായെത്തുകയാണ്, ചൈനയിലെ ഇതിഹാസം ഹുവാ മുളാന്റെ കഥ പറയുന്ന അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ; ചിത്രത്തിന്റെ പേര് ‘മുളാൻ’. വാൾട് ഡിസ്നി പിക്ചേർസ് നിർമിക്കുന്ന ചിത്രം 1998ൽ ഇതേപേരിൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ ലൈവ് ആക്‌ഷൻ പതിപ്പായിട്ടാണ് എത്തുന്നത്. സൂപ്പർതാരം യീഫൈ ലിയുവാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡോണിയെൻ, ജേസൺ സ്കോട്ട് ലി, യോസോൻ, ഗോങ് ലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആയോധനകല വിദഗ്ധനും ഇതിഹാസതാരവുമായ ജെറ്റ്‌ലിയും ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുണ്ട്. അടുത്ത വർഷം മാർച്ച് 27ന് ‘മുളാൻ’ എല്ലാ രാജ്യങ്ങളിലെയും തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button