CinemaGeneralLatest NewsMollywoodNEWS

താടിയുണ്ട്, വന്നാല്‍ പ്രശ്‌നമാകുമോ ; പഠിച്ച കോളജിനെ ട്രോളി അര്‍ജുന്‍ അശോകന്‍

പിതാവിനെ പോലെ താടി വളര്‍ത്തിയതില്‍ തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് അര്‍ജുന്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരപുത്രനാണ് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍. എന്നാല്‍ പിതാവിനെ പോലെ താടി വളര്‍ത്തിയതില്‍ തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് അര്‍ജുന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇതേ കുറിച്ച് പറഞ്ഞത്.

” താടി കൊണ്ട് ഗുണം മാത്രമല്ല, ദോഷവും ഉണ്ടായിട്ടുണ്ട്. ബികോമിന് അഡ്മിഷന്‍ എടുക്കാന്‍ ഒരു കോളജില്‍ പോയി. അവിടെ ഫോര്‍മല്‍ ഡ്രസ് വേണമെന്നൊക്കെ നിയമമുണ്ടെന്ന് നമുക്കറിയില്ലല്ലോ. ടീഷര്‍ട്ടും ജീന്‍സുമൊക്കെയിട്ടു പോയ എന്നെ കണ്ട പാടേ പ്രിന്‍സിപ്പല്‍ വിളിച്ചു ഫയര്‍ ചെയ്തു. ‘സിനിമാനടന്റെ മോനാണെന്ന ഗമയൊന്നും വേണ്ട, നിന്റെയൊക്കെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ…’ അവിടെ അഡ്മിഷന്‍ വേണ്ടെന്നു വച്ച് അപ്പോള്‍ തന്നെ ഇറങ്ങിപ്പോന്നു.”

”പഠിച്ച കോളജിലും ചെറിയൊരു സംഭവം നടന്നു. ‘അമ്പാടി ടാക്കീസി’നു വേണ്ടി താടി വളര്‍ത്തിയത് അച്ചടക്കപ്രശ്‌നമായി. ഇന്റേണല്‍ പരീക്ഷ എഴുതുന്നതിനു വരെ താടി തടസ്സമായി. ഇക്കഴിഞ്ഞ വര്‍ഷം അതേ കോളജിലെ കോളജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി വിളിച്ചു. ‘ഇപ്പോഴും താടിയുണ്ട്, വന്നാല്‍ പ്രശ്‌നമാകുമോ’ എന്നു ചോദിച്ച് ഞാന്‍ ട്രോളി. എങ്കിലും സന്തോഷത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.” അര്‍ജുന്‍ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close