CinemaKollywoodLatest News

റെക്കോർഡടിച്ച് ‘റൗഡി ബേബി’..! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേർ കണ്ട മ്യൂസിക്കൽ വീഡിയോ

ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തിൽ സായ് പല്ലവിയുടേതെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. അത് ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണവുമായി മാറുകയായിരുന്നു.

അടുത്ത കാലത്ത് തെന്നിന്ത്യ മുഴുവൻ തരംഗമായി തകിടം മറിഞ്ഞ ഗാനമാണ് ധനുഷ് ചിത്രത്തിലെ ‘റൗഡി ബേബി’. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി 2 എന്ന ചിത്രത്തിൽ ധനുഷിന്റെയും മലയാളികളുടെ പ്രിയ നടി സായ് പല്ലവിയുടെയും കിടിലൻ നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവർന്ന റൌഡി ബേബി ഇപ്പോൾ, യു ട്യൂബിലും റെക്കോഡിട്ടിരിക്കുകയാണ്. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡിനാണ് ഈ ഡപ്പാം കുത്ത് ഗാനം അർഹമായിരിക്കുന്നത്.

നടൻ ധനുഷ് തന്നെ സ്വന്തമായി എഴുതിയ വരികൾക്ക്, ഇളയരാജയുടെ മകനും തമിഴകത്തെ പ്രമുഖ പുതിയ തലമുറ സംഗീതജ്ഞന്മാരിലൊരാളുമായ യുവൻ ശങ്കർരാജയാണ് ഈണമിട്ടത്. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തിൽ സായ് പല്ലവിയുടേതെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം. അത് ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണവുമായി മാറുകയായിരുന്നു.

വീഡിയോ റെക്കോർഡടിച്ച വിവരം, ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. മലയാളികളുടെ ഇഷ്ടതാരം ടൊവിനോ തോമസായിരുന്നു ഈ സിനിമയിൽ വില്ലൻ കഥാപാത്രമായ് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button