CinemaLatest NewsNationalNEWS

“നീതി നടപ്പിലായ ദിവസമെന്ന് എല്ലാവരും കാലണ്ടറിൽ കുറിക്കണം”; ഹൈദരാബാദ് പോലീസിനെ പ്രശംസിച്ച് നയൻസും….!!

"സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്‌. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍; നയൻതാര

തെലങ്കാന പോലീസിനെ പ്രശംസിച്ചു തെന്നിന്ത്യൻ സുന്ദരി നയൻതാരയും രംഗത്ത്. കഴിഞ്ഞ ദിവസം, വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികൾ, തെളിവെടുപ്പ് നടക്കുന്നതിനിടെ ഓടി രക്ഷപെടാൻ ശ്രമിക്കുകയും, സംഭവസ്ഥലത്തു വച്ചുതന്നെ, പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പോലീസിനെ പ്രകീർത്തിച്ചു നിരവധി പ്രമുഖരാണ് രംഗത്ത് വന്നത്.

ഇൻസ്റാഗ്രാമിലൂടെയായിരുന്നു നയൻതാര തന്റെ പ്രശംസയറിയിച്ചത്. തമിഴിൽ എഴുതിയ ഒരു വാർത്താകുറിപ്പിൽ, പോലീസ് നടപടി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടും വിധമുള്ളതായിരുന്നുവെന്നാണ് താരം അറിയിച്ചത്.

“സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്‌. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരെയും തുല്യതയോടെ കാണുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം”, നയൻതാര കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button