CinemaKeralaLatest NewsMollywoodNEWS

പൊടിപൊടിക്കാൻ തൃശൂർ പൂരം ട്രൈലെർ..!! ഏറ്റെടുത്ത് ആരാധകർ

തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് ഔദ്യോഗിക വിവരം. സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളായി പ്രേക്ഷകരെ അമ്പരപ്പിച്ച ജയസൂര്യ- നിർമാതാവ് വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമായ ‘തൃശ്ശൂര്‍ പൂര’ത്തിന്റെ വെടിക്കെട്ട് ട്രെയിലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രാജേഷ് മോഹനാണ് ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. ‘പുള്ള് ഗിരി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നതെന്ന്, ട്രൈലെറിൽ കാണാം. മുഴുമുഴുക്കെ ആക്ഷന്‍ രംഗങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതാണ് പുതിയ ട്രെയ്‌ലർ.

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളനുസരിച്ചു തമിഴ് നടി സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് ഔദ്യോഗിക വിവരം. സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സുദേവ് നായര്‍, ഇന്ദ്രന്‍സ്, സാബുമോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, ടിജി രവി തുടങ്ങി പല പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ ഇരുപതിനായിരിക്കും തീയ്യേറ്ററുകളിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button