CinemaGeneralLatest NewsMollywoodNEWS

‘സ്വപ്നം യാഥാര്‍ഥ്യമായി’ ; ചിത്രം പങ്കുവെച്ച് മിഥുൻ രമേശ്

കൊച്ചി സരിത സവിത സംഗീത തീയേറ്റ‍ര്‍ സമുച്ചയത്തിലെ ഹൗസ് ഫുൾ ബോര്‍ഡിൻ്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം കുറിച്ചിരിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. താരം ആദ്യമായി നായകനായി തീയേറ്ററുകളിലെത്തിയ ചിത്രമാണ് ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടി വരുന്നത്. ദിവ്യ പിള്ളയും വീണാ നായരുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇപ്പോൾ ഹൗസ് ഫുള്ളായി പ്രദര്‍ശനം നടത്തുന്നതിൻ്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് മിഥുൻ. തൻ്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും ഏതൊരു നടൻ്റെയും സ്വപ്നമാണ് ഇതെന്നും മിഥുൻ കുറിച്ചിരിക്കുന്നു.

 

 

View this post on Instagram

 

Dreams do come true. ഏതൊരു നടന്റെയും സ്വപ്നമാണ് നായകനായി അഭിനയിച്ച സിനിമ housefull ആയി കാണുക. ആദ്യത്തെ ദിവസം അത് നടന്നില്ല പക്ഷെ രണ്ടാം ദിവസം അത് നടക്കുമ്പോൾ “ നല്ല പടം” എന്ന് കേട്ട് അറിഞ്ഞു വന്നതാവണം. തരുന്ന ഈ support നു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി #thankyou #malayalamcinema #saritasavitasangeetha #kochi #jimmyeeveedinteaiswaryam

A post shared by Mithun (@rjmithun) on

കൊച്ചി സരിത സവിത സംഗീത തീയേറ്റ‍ര്‍ സമുച്ചയത്തിലെ ഹൗസ് ഫുൾ ബോര്‍ഡിൻ്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം കുറിച്ചിരിക്കുന്നത്. മിഥുൻ്റെ കുറിപ്പ് ഇങ്ങനെയാണ്. സ്വപ്നം യാഥാര്‍ഥ്യമായി. ഏതൊരു നടൻ്റെയും സ്വപ്നമാണ് നായകനായി അഭിനയിച്ച സിനിമ ഹൗസ് ഫുൾ ആയി കാണുക എന്നത്. ആദ്യത്തെ ദിവസം അത് നടന്നില്ലെങ്കിലും രണ്ടാം ദിവസം അത് നടക്കുമ്പോൾ “നല്ല പടം” എന്ന് കേട്ട് അറിഞ്ഞു വന്നതാവണം പ്രേക്ഷകരെന്നും മിഥുൻ കുറിച്ചിരിക്കുന്നു. തരുന്ന ഈ പിന്തുണയ്ക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിയെന്നും മിഥുൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button