CinemaGeneralLatest NewsMollywoodNEWS

പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ഇതുവരെ മൗനം പാലിച്ചത് ; 16 മണിക്കൂർ ഷെയ്ൻ അഭിനയിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി സംവിധായകൻ ശരത് മേനോൻ

പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും കുറ്റപ്പെടുത്തുന്നത് ശരിയല്ല.

ഷെയിനുമായി ഒരു അഭിപ്രായ ഭിന്നതയില്ല, ഷെയിൻ ചിത്രം പൂർത്തിയാക്കുമെന്നാണ് വിശ്വാസം പ്രകടിപ്പിച്ച വെയിൽ സംവിധായകൻ മൗനം വെടിയുന്നു. സിനിമ സെറ്റിൽ താരത്തിന് ഒരു വിധത്തിലുള്ള സമ്മർദവും നൽകിയിട്ടില്ല. ഷെയിൻ തുറന്നടിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും ശരത് മേനോൻ പറഞ്ഞു. ന്യൂസ് 18 യുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷെയിന്റെ വിലക്കുമായി ബന്ധപ്പെട്ട് വിഷയത്തിൽ കഴിഞ്ഞ ദിവസം, നടൻ സിദ്ദിഖിന്റെ ഔദ്യോഗിക വസതിയിൽ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി ഷെയിൻ രംഗത്തെത്തിയിരുന്നു . സിനിമ മുടങ്ങിയതിനെ കുറിച്ച് താരം സംസാരിക്കുകയുണ്ടായി. യോഗത്തിനു ശേഷം ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു, ഇതിനു പിന്നാലെയായിരുന്നു ശരത്തിന്റെ പ്രതികരണം.

പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഒരു ദിവസം പോലും 16 മണിക്കൂർ ഷെയിൻ അഭിനയിച്ചിട്ടില്ല.പരമാവധി ഒരു ദിവസം 45മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയിൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല. ഷെയ്ൻ അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. തന്റെ ഭാഗത്ത് നിന്ന് ഷെയിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും പറ‍ഞ്ഞിട്ടില്ല.

പ്രമുഖ താരങ്ങൾ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് . പണം കിട്ടായാൽ മാത്രമേ ഷെയിൻ അഭിനയിക്കുകയുള്ളുവെന്ന് പറയുകയും ചെയ്തിരുന്നു. ഷെയിൻ സഹകരിച്ചിരുന്നുവെങ്കിൽ 17 ദിവസം കൊണ്ട് പൂർത്തീകരിക്കാരിക്കാൻ പറ്റുമായിരുന്നു. ആ ചിത്രമാണ് നീണ്ടു പോയതെന്നും ശരത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button