CinemaGeneralLatest NewsMollywoodNEWS

ഷെയിൻ ആര് പറഞ്ഞാലും കേൾക്കാത്ത അവസ്ഥയാണ് ഇപ്പോൾ ; ചർച്ചയിൽ നിന്നും സംഘടനകൾ പിൻമാറിയതിനെ കുറിച്ച് രഞ്ജിത്

നിർമ്മാതാക്കൾക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തിൽ ഇനി എന്ത് ചർച്ച ചെയ്യാനാണ്

നടൻ ഷെയിൻ നിഗമിനെതിരെ രൂക്ഷ വിമർശനവുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്. ഷെയിൻ ഐ എഫ്എഫ്കെയിൽ നിർമ്മാതാക്കൾക്ക് എതിരെ നടത്തിയ പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചയ്ക്കായുള്ള സാധ്യത അവസാനിച്ചിരിക്കുകയാണെന്നു പ്രസിഡന്റ് എം രഞ്ജിത്ത പറഞ്ഞു. ഷെയിന്റെ നിസഹരണം മൂലം ഉപേക്ഷിക്കേണ്ടി വന്ന സിനിമയുടെ നഷ്ടം നികത്തി, പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇനി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് രഞ്ജിത് കൂട്ടിച്ചേർത്തു.

സിനിമ നിർത്തി വയ്ക്കുമ്പോഴുള്ള നിർമ്മാതാക്കളുടെ മനോവിഷമത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, മനോവിഷമം അല്ല മനോരോഗമാണെന്ന് താരം പറഞ്ഞത്. ഇതോടെ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമായിരിക്കുകയാണ് . കൂടാതെ ഒത്തുതീർപ്പ് ചർച്ചകൾക്ക് സജീവമായിരുന്ന അമ്മയും ഫെഫ്ക്കയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

നിർമ്മാതാക്കൾക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തിൽ ഇനി എന്ത് ചർച്ച ചെയ്യാനാണ്. ഇങ്ങനെ നിലപാട് എടുക്കുന്ന ഒരാളോട് ഏത് സംഘടനയ്ക്കാണ് ചർച്ച ചെയ്യാൻ കഴിയുന്നത്. ഇതു തന്നെയാണ് അമ്മയുടെ ഫെഫ്ക്കയുടേയും നിലപാട്. ഇതുകൊണ്ട് തന്നെയാണ് എല്ലാ സംഘടനകളും ഒരുമിച്ച് ചർച്ചയിൽ നിന്ന് പിൻമാറിയത്. ആര് പറഞ്ഞാലും കേൾക്കാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് അറിയാവുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിസ്സഹായവസ്ഥ ഉണ്ടായിരിക്കുന്നതെന്നും എം രഞ്ജിത്ത് പറഞ്ഞു.

ഒത്തുതീർപ്പ് ചർച്ചയിൽ അമ്മയും ഫെഫ്ക്കയും പറഞ്ഞ കാര്യങ്ങൾ ലംഘിക്കുന്ന സമീപനമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു നടന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button