GeneralLatest NewsMollywoodNEWS

ഇനിയും അവസരം വന്നാൽ  ഇതിന് ബാറ്റ് കൊണ്ട് മറുപടി നൽകണം ; സഞ്ജുവിനോട് പണ്ഡിറ്റ്

ദുബായും ,വാഷിംഗ്ടണും വരെ ഇന്നത്തെ ഇന്ത്യൻ ടീമിലുണ്ടായിരുന്നു എന്നിട്ടും മലയാളിയെ മാത്രം ടീമിൽ എടുത്തില്ല

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തിരഞ്ഞെടുത്തെങ്കിലും കളിക്കാൻ അവസരം നൽകാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളത്തിന്‍റെ സ്വന്തം സഞ്ജുവിന് വെസ്റ്റിൻഡീസിനെതിരായ രണ്ട് കളികളിലും കളിക്കുവാനുള്ള അവസരം കോഹ്ലി നല്കാത്തതിൽ വിഷമമുണ്ടെന്നും കേരളത്തിൽ വെച്ചു നടന്ന കളിയിൽ പോലും രക്ഷയില്ലാതയല്ലോയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റയെ പൂർണരൂപം………………………..

പണ്ഡിറ്റിന്ടെ ക്രിക്കറ്റ് നിരീക്ഷണം..

കേരളത്തിന്ടെ സ്വന്തം Sanju Samson ജി യെ ഇപ്പോഴത്തെ West Indies നെതിരെ നടക്കുന്ന പരമ്പരയിലേക്ക് selection കിട്ടിയെങ്കിലും 2 കളികളിലും കളിക്കുവാനുള്ള അവസരം Kohli ji നല്കാത്തതില് വിഷമമുണ്ടേ..(കഴിഞ്ഞ തവണ Bangladesh നെതിരെ 3 കളിയീലും അവസരം കിട്ടിയില്ല)..അതും ഇന്ന് കേരളത്തില് വെച്ചു നടന്ന കളീയില് പോലും രക്ഷയില്ല.

ദുബായും ,വാഷിംഗ്ടണും വരെ ഇന്നത്തെ ഇന്ത്യൻ ടീമിലുണ്ടായിരുന്നു എന്നിട്ടും മലയാളിയെ മാത്രം ടീമിൽ എടുത്തില്ല ..(Dube and Washington Sundar)

ആദ്യ Twenty 20 യില് ഇന്ത്യ മാന്യമായ് ജയിച്ചപ്പോള് പന്തിനു പകരം സഞ്ജു ജി ക്ക് രണ്ടാമത്തെ കളിയില് അവസരം കിട്ടുമെന്ന് ന്യായമായും കരുതി. പക്ഷേ അതുണ്ടായില്ല. ഇനി മൂന്നാം കളിയിലെന്കിലും അദ്ദേഹത്തിന് അവസരം കൊടുക്കുമെന്ന് കരുതാം.

ഏതായാലും ഇനിയും അവസരമുണ്ടെന്ന് ആശ്വാസിക്കുക. കാത്തിരുന്ന് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുക. ആശംസകൾ നേരുന്നു ..

ഇനി അവസരങ്ങൾ കിട്ടിയാല് നല്ല രീതിയിൽ മുതലാക്കി കളിക്കുക . ഇന്ത്യൻ ടീമിൽ ഒരു സ്ഥിരം അംഗം ആയി മാറട്ടെ എന്ന ശക്തമായ പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു…

ബാറ്റെന്ന ആയുധം ഉണ്ടായിട്ട് കാര്യമില്ല, ഭാഗ്യം കൂടി ഇല്ലെങ്കില് ഏകലവ്യന്റെ അവസ്ഥയാകും..ഏതായാലും
അവസരം കിട്ടിയാൽ പൊളിക്കണം…

(വാല് കഷ്ണം.. ഇന്നത്തെ കളിയില് 8 വിക്കറ്റിന് ഇന്ത്യ മാന്യമായ് തോറ്റതിനെ കുറിച്ച് ഒന്നും പറയാനില്ല. ഈയ്യിടെയായ് എപ്പോഴും ജയിക്കുകയാണല്ലോ പതിവ്. ഇടക്കും നമ്മളും തോറ്റാലെ കളികള്ക്ക് ഒരു suspense ഉണ്ടാകൂ. L. Simmons 45 balls 67, N. Pooran 18 പന്തില് 38 പൊളിച്ചു..
ഇന്ത്യയുടെ S. Dude, R Pant നല്ല പ്രകടനം റണ്ണൊഴുകുന്ന പിച്ചില് പാഴായ് പോയ്.
ഏതായാലും Rohith ji യുടെ മികവില് അടുത്ത കളിയില് നമ്മള് ജയിച്ച് പരമ്പര നേടും എന്നു കരുതാം..)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments


Back to top button