GeneralLatest NewsMollywood

എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ക്ക് കഴിഞ്ഞില്ല; ഇസ്ലാം മതം സ്വീകരിച്ച് നടി മീനു

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുമ്ബോഴും അതിനു മുമ്ബും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധി തവണ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇ

ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത് നടി മീനു കുര്യന്‍. പര്‍ദ്ദ മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണ് നല്‍കുന്നതെന്ന് മതം മാറ്റത്തിന് ശേഷം മിനു പറഞ്ഞു. ഇസ്ലാമിലെത്തിയതോടെ മിനു കുര്യന്‍ എന്ന പേര് മാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മതം മാറ്റത്തിന് പിന്നില്‍ ബൈബിളിലെ ആശയ കുഴപ്പം ആണെന്നും ആ സംശയങ്ങള്‍ ദൂരികരിക്കാന്‍ വൈദികര്‍ക്ക് പോലും കഴിഞ്ഞില്ലെന്നും മീനു പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ .. ”പര്‍ദ്ദ മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണ്. പെണ്‍ശരീരത്തെ പ്രദര്‍ശന വസ്തുവാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണ്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുമ്ബോഴും അതിനു മുമ്ബും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധി തവണ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇസ്ലാം ആശ്ലേഷണം പുതുജീവന്‍ നല്‍കി. പര്‍ദ്ദ ധരിക്കുന്നത് തനിക്ക് പ്രയാസമില്ല. എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമാണ് പര്‍ദ്ദ നല്‍കുന്നത്.”

ജീവിതത്തില്‍ തനിക്കുണ്ടായ പല സംശയങ്ങളും തീര്‍ത്തത് ഖുര്‍ആന്‍ ആണെന്നും, അതിനാലാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും നടി വ്യക്തമാക്കി ” ബൈബിള്‍ മുഴുവന്‍ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ എന്നെ ആകര്‍ഷിച്ചു. കുറേ വചനങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. എനിക്ക് സംശയങ്ങളുണ്ടായി. എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ പോലും കഴിഞ്ഞില്ല,ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാന്‍ നോമ്ബ് വരുന്നത്. എനിക്ക് നോമ്ബ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച്‌ കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്ബ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഖുര്‍ആന്‍ അടക്കം ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു”- മീനു പറയുന്നു.

shortlink

Post Your Comments


Back to top button