BollywoodGeneralLatest News

മികച്ച നടനുള്ള അവാര്‍ഡ് മറ്റൊരു നടനു; ദേഷ്യപ്പെട്ട് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി ഷാഹിദ്

മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്. മികച്ച നടനുള്ള അവാര്‍ഡ് കൂടാതെ എന്റര്‍ടെയ്‌നര്‍ ഓഫ് ദി അവാര്‍ഡും രണ്‍വീറിന് ആയിരുന്നു.

മികച്ച നടനുള്ള അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ് ചടങ്ങിനിടയിലാണ് സംഭവം. മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും താരത്തിന്റെ ഒരു ഡാന്‍സും ഷോയ്ക്ക് വേണ്ടി ഒരുക്കിയിരുന്നു. എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് ഒരു മൂവി സൈറ്റില്‍ വന്ന റിപ്പോര്‍ട്ട്.

ഗല്ലി ബോയി എന്ന ചിത്രത്തിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് മുന്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്. മികച്ച നടനുള്ള അവാര്‍ഡ് കൂടാതെ എന്റര്‍ടെയ്‌നര്‍ ഓഫ് ദി അവാര്‍ഡും രണ്‍വീറിന് ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button