CinemaComing SoonKollywoodLatest NewsNEWSUncategorized

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ തമ്പിയുടെ ട്രൈലെർ പുറത്തിറങ്ങി

മലയാളചലച്ചിത്ര ലോകത്തിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

മലയാളത്തിലെ പ്രമുഖ സംവിധായകനായ ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. കൈതിയുടെ മികച്ച വിജയത്തിനുശേഷം കാര്‍ത്തി നായകനായുള്ള ചിത്രത്തിൽ ജ്യോതിക മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.മലയാളചലച്ചിത്ര ലോകത്തിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് മൂവരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം ആര്‍.ഡി. രാജശേഖര്‍ ആണ്. ചിത്രം ഡിസംബറില്‍ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button