CinemaGeneralLatest NewsMollywoodNEWS

കാവ്യ മാധവന്റയെ കുടുംബ സുഹൃത്ത് എങ്ങനെ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ നായികയായി?

കുടുംബ സുഹൃത്തായ കാവ്യ മാധവനെയും കുഞ്ഞ് മഹാലക്ഷ്മിയെയും കാണാനാണ് മിര്‍ന കേരളത്തിലെത്തിയത്.

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടെ മലയാള സിനിമയില്‍ എത്തുകയാണ്. ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്ന മിര്‍ന ലാൽ നായികയായി കേരളത്തിലെത്തിയ കഥ വളരെ വിചിത്രമാണ്.

കുടുംബ സുഹൃത്തായ കാവ്യ മാധവനെയും കുഞ്ഞ് മഹാലക്ഷ്മിയെയും കാണാനാണ് മിര്‍ന കേരളത്തിലെത്തിയത്. കൂടെ ആന്റിയും ഉണ്ടായിരുന്നു. ഇടുക്കിക്കാരിയായ മിര്‍ന ദുബായില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു. കാവ്യ മാധവന്റെ വീട്ടില്‍ വച്ച് അവിചാരിതമായി സംവിധായകന്‍ സിദ്ധിഖിനെ കാണാനിടയായി. പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്ത് പിരിഞ്ഞു.

തൊട്ടടുത്ത ദിവസം മിര്‍നയ്ക്ക് ആന്റിയുടെ ഫോണ്‍ കോള്‍ വന്നു, സിദ്ദിഖിന് മിര്‍നയുമായ ഫോട്ടോ സെഷന് താത്പര്യമുണ്ടെന്ന് പറഞ്ഞു. മണിക്കൂറുകള്‍ക്കകം ആ ഫോട്ടോ സെഷന്‍ നടന്നു. അതിനടുത്ത ദിവസം മിര്‍നയ്ക്ക് സിദ്ധിഖിന്റെ കോള്‍ വന്നു, പുതിയ ചിത്രമായ ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ നായിക താനാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍.

ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല അതെന്ന് മിര്‍ന പറയുന്നു. കാവ്യ മാധവന്റെ വീട്ടില്‍ വച്ച് സംസാരിച്ചപ്പോള്‍ ബിഗ് ബ്രദറിലെ കാസ്റ്റിങ് ഒക്കെ കഴിഞ്ഞു എന്നാണ് സിദ്ദിഖ് സാര്‍ പറഞ്ഞിരുന്നത്. തെന്നിന്ത്യന്‍ താരം റെജിനെയെയായിരുന്നു ലാല്‍ സാറിന്റെ നായികയായി തീരുമാനിച്ചത്. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് അവര്‍ പിന്മാറിയപ്പോഴാണ് അവസരം എനിക്ക് വന്നത്- മിര്‍ന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button