GeneralLatest NewsMollywood

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും; ദുല്‍ഖര്‍

യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് വളരെ എളുപ്പമാണ് കാരണം എനിക്ക് നന്നായി അറിയാവുന്ന ആളാണ് കൂടെയുള്ളത്.

യുവാക്കളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രണയ നായകനായി എത്തിയിട്ടുണ്ടെങ്കിലും നടിമാര്‍ക്കൊപ്പം ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്ബോള്‍ താന്‍ അസ്വസ്ഥനാകാറുണ്ടെന്ന് താരം തുറന്നു പറയുന്നു. നടി നോഹ ധുപിയ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ നേഹ എന്ന ഷോയിലാണ് താരം മനസു തുറന്നത്.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്റെ കൈ വിറയ്ക്കാറുണ്ടെന്നും അത് മറയ്ക്കാന്‍ വേണ്ടി താന്‍ അവരുടെ ചെവിയ്ക്ക് പിന്നിലെ മുടിയില്‍ പിടിയ്ക്കുമെന്നും താരം പറയുന്നു. ഇത് യഥാര്‍ത്ഥ ജീവിതത്തിലും പ്രയോഗിക്കാറുണ്ടെന്നും ദുല്ഖര്‍ കൂട്ടിച്ചേര്‍ത്തു. ”യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് വളരെ എളുപ്പമാണ് കാരണം എനിക്ക് നന്നായി അറിയാവുന്ന ആളാണ് കൂടെയുള്ളത്. ഭാര്യയോടും സഹോദരിയോടും അമ്മയോടുമെല്ലാം പെരുമാറുമ്ബോള്‍ സാമ്യത തോന്നാറുണ്ട്. അതില്‍ അവരോട് അടുത്ത് ഇടപഴുകുമ്ബോഴും ഇത് പ്രയോഗിക്കും. അപ്പോള്‍ കൂടുതല്‍ എളുപ്പമാകും’ താരം പറഞ്ഞു.

കൂടാതെ പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്ബോള്‍ തന്റെ കൂടെ അഭിനയിക്കുന്നവര്‍ തന്നേക്കുറിച്ച്‌ എന്തായിരിക്കും ചിന്തിക്കുക എന്നും താന്‍ ആലോചിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ”സഹതാരത്തിനൊപ്പമാകുമ്ബോള്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അവര്‍ ചിന്തിക്കുമോ എന്ന് എപ്പോഴും ആലോചിക്കും. സ്ത്രീകള്‍ക്ക് എല്ലാം വളരെ പെട്ടെന്ന് മനസിലാകും. ഇത് കണ്ടെത്തുന്നതില്‍ അവര്‍ വളരെ ഷാര്‍പ്പാണ്. ഞാന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. അതിനാല്‍ ആ സമയങ്ങളില്‍ ഞാന്‍ നഗ്നനാണെന്നും അവര്‍ക്ക് എന്റെ എല്ലാം കാണാന്‍ കഴിയും എന്നും തോന്നും’ ദുല്‍ഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button