CinemaGeneralLatest NewsMollywoodNEWS

മറ്റു ഭാഷകളില്‍ റീമേക്ക് അവകാശം വാങ്ങിയിട്ടും ആ ദിലീപ് ചിത്രം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല: ലാല്‍ ജോസ്

'ചാന്തുപൊട്ട്' എന്ന സിനിമയുടെ റീമേക്ക് അവകാശം പല ഭാഷകളിലായി പലരും വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്

ലാല്‍ ജോസ് – ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്‌ 2005-ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട്. രാധ എന്ന ദിലീപിന്റെ വേഷം മറ്റൊരു നടനും ചെയ്യാന്‍ സാധിക്കാത്ത വിധം ദിലീപ് മനോഹരമാക്കിയിരുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച ചിത്രം കടലോര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കോമഡി ചിത്രമായിരുന്നു. ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ദിലീപ് ചെയ്ത വേഷം ഇന്ത്യന്‍ സിനിമയില്‍ ചെയ്യാന്‍ അത് പോലെ മറ്റൊരാളുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലാല്‍ ജോസ്.

‘അങ്ങനെ പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ‘ചാന്തുപൊട്ട്’ എന്ന സിനിമയുടെ റീമേക്ക് അവകാശം പല ഭാഷകളിലായി പലരും വാങ്ങിക്കൊണ്ടു പോയിട്ടുണ്ട് പക്ഷെ മറ്റൊരു ഭാഷയിലും ആ സിനിമ സംഭവിച്ചിട്ടില്ല. അത് ചെയ്യാന്‍ സാധിക്കാത്തത് ദിലീപ് ചെയ്ത റോള്‍ ഒരു നടനും ഏറ്റെടുക്കാത്തത് കൊണ്ടാണ്. ചില താരങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞെങ്കിലും ദിലീപിന്റെ പെര്‍ഫോമന്‍സ് കണ്ടതോടെ അവര്‍ പിന്മാറി. ഒരിക്കലും ട്രാന്‍സ്ജെന്റര്‍ സമൂഹത്തെ പരിഹസിക്കുന്ന ചിത്രമല്ല ‘ചാന്തുപൊട്ട്’. ദിലീപിന്റെ കഥാപാത്രം പെണ്ണിനോട് പ്രണയം തോന്നുന്ന ആണ്‍കഥാപാത്രമാണ്. അങ്ങനെയൊരു വ്യക്തി സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണ് ആ സിനിമയിലൂടെ കാണിച്ചിരിക്കുന്നത്. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button