CinemaGeneralLatest NewsMollywoodNEWS

ഇന്റസ്ട്രി ഹിറ്റ് പിടിച്ചടക്കാന്‍ പൃഥ്വിരാജ് – ഇന്ദ്രജിത്ത് സിനിമ ‘അയല്‍വാശി’

ചേട്ടന്‍ ഇന്ദ്രജിത്തും ഞാനും അഭിനയിക്കുന്ന ഒരു സിനിമയാണ്

പൃഥ്വിരാജ് തന്റെ താരമൂല്യം മലയാള സിനിമയില്‍ ഉയര്‍ത്തി നിര്‍ത്തിയപ്പോള്‍ ഇന്ദ്രജിത്ത് തന്റെ ആക്ടിംഗ് ലെവല്‍ ഇന്‍ക്രീസ് ചെയ്യാനാണ് ശ്രമിച്ചത്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഇന്ദ്രജിത്തിന്റെ ആക്ടിംഗ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുമ്പോള്‍ പൃഥ്വിരാജിലെ താരമൂല്യമാണ് പ്രേക്ഷകരുടെ മുന്നില്‍ വരുന്ന പ്രധാന ഘടകം.ഇന്ദ്രജിത്ത് പൃഥ്വിരാജ് കോമ്പിനേഷന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണെന്നിരിക്കെ ഇതേ ടീമിന്റെ ചിത്രം വീണ്ടും വരുന്നു, നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന അയല്‍വാശി എന്ന ചിത്രത്തിലാണ് ഈ ടീം ഒന്നിക്കുന്നത്.

പൃഥ്വിരാജ് തന്നെ നിര്‍മ്മിക്കുന്ന അയല്‍വാശി മെയിന്‍ സ്ട്രീം സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന കൊമെഴ്സിയാല്‍ സിനിമയാണെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്.

‘ഞാന്‍ അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രം ഇര്‍ഷാദ് പരാരി എഴുതി സംവിധാനം ചെയ്യുന്ന അയല്‍വാശി എന്ന ചിത്രമാണ്. ചേട്ടന്‍ ഇന്ദ്രജിത്തും ഞാനും അഭിനയിക്കുന്ന ഒരു സിനിമയാണ്. അതും ഒരു മെയിന്‍ സ്ട്രീം കൊമെഴ്സിയല്‍ സിനിമയാണ് എന്നാല്‍ സാധാരണ നമ്മള്‍ കാണുന്ന സിനിമയല്ല എന്ന് തോന്നുന്നു എനിക്ക്’. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയെക്കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button