CinemaGeneralLatest NewsMollywoodNEWS

‘അമ്മ’യുടെ പ്രസിഡന്‍റ് ആയാല്‍ എന്തും ചെയ്യും : സുരാജ് വെഞ്ഞാറമൂട്

പൃഥ്വിരാജ് നായകനാകുന്ന ക്രിസ്മസ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ നായക തുല്യമായ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്

താന്‍ ഭാവിയില്‍ അമ്മയുടെ പ്രസിഡന്‍റ് ആയാല്‍ എന്തും ചെചെയ്യുമെന്നായിരുന്നു ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ സുരാജ് വ്യക്തമാക്കിയത്. ഭാവിയില്‍ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി സുരാജ് പങ്കുവെച്ചു.

പൃഥ്വിരാജ് നായകനാകുന്ന ക്രിസ്മസ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ നായക തുല്യമായ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. 2019 ന്റെ അവസാനത്തോടെ അടുക്കുമ്പോള്‍ സുരാജ് വെഞ്ഞാറമൂട് എന്ന നടന് ഏറ്റവും മികച്ച സിനിമകള്‍ ലഭിച്ച വര്‍ഷമായിരുന്നു ഇത്. ദേശീയ പുരസ്കാര തലത്തിലേക്ക് വരെ ശ്രദ്ധയാകര്‍ഷിച്ചേക്കാവുന്ന ആന്‍ഡ്രോയിഡ്  കുഞ്ഞപ്പന്‍ പോലെയുള്ള സിനിമകള്‍ സുരാജിന് നടനെന്ന രീതിയില്‍ വലിയ മൈലേജ് നല്‍കിയിരുന്നു. റിയല്‍ ലൈഫില്‍ നിന്നെടുത്ത വിക്രുതിയിലെ എല്‍ദോ എന്ന കഥാപാത്രവും സുരാജിന് ഈ വര്‍ഷം മികച്ച ജനപ്രീതി സമ്മാനിച്ചിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്  പൃഥ്വിരാജ് ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ താരമായി എത്തുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button