Latest NewsMollywood

യുവതികളെത്തിയാല്‍ അയ്യപ്പന്‍മാരുടെ മനസിന് ചാഞ്ചല്യമുണ്ടാകും; യേശുദാസ്

അ​ന്‍പതു വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​ക​രു​തെ​ന്നാ​ണു പ​റ​യു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​നത്തില്‍ നിലപാട് ആവര്‍ത്തിച്ച്‌ മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ.യേശുദാസ്. ശ​ബ​രി​മ​ല തീ​ര്‍ത്ഥാടനത്തിന്റെ ല​ക്ഷ്യം മാ​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണു യു​വ​തീ​പ്ര​വേ​ശം വി​ല​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും യു​വ​തി​ക​ള്‍ക്ക് ദര്‍ശനം നടത്താന്‍ മ​റ്റ​നേ​കം ക്ഷേ​ത്ര​ങ്ങ​ള്‍ ഉണ്ടല്ലോയെന്നും യേ​ശു​ദാ​സ് പ​റ​ഞ്ഞു. യു​വ​തി​ക​ള്‍ എ​ത്തി​യാ​ല്‍ തീര്‍ത്ഥാടനത്തിനെത്തുന്ന അ​യ്യ​പ്പ​ന്‍മാരുടെ മ​ന​സി​നു ചാ​ഞ്ച​ല്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്‍പതു വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​ക​രു​തെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ങ്ങ​നെ പോ​യാ​ല്‍ത​ന്നെ അ​യ്യ​പ്പ​ന്‍ അ​വ​രെ ക​ണ്ണു തു​റ​ന്നു നോ​ക്കു​ക​യൊ​ന്നു​മി​ല്ല. എ​ന്നാല്‍ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന അ​യ്യ​പ്പന്‍മാര്‍ ആ ​സ്ത്രീ​ക​ളെ കാ​ണും. അ​പ്പോ​ള്‍ അ​വ​രു​ടെ മ​ന​സി​നു ചാ​ഞ്ച​ല്യ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു യേ​ശു​ദാ​സ് പറഞ്ഞത്..

shortlink

Related Articles

Post Your Comments


Back to top button