CinemaGeneralLatest NewsMollywoodNEWS

അതിസുന്ദരിയായി കാവ്യ ; ഉണ്ണിക്കും മീരയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി

അടുത്തിടെ കാവ്യയും ദിലീപുമൊന്നിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. നടിയുടെ ഓരോ ചെറു വിശേഷങ്ങൾക്കായും ആരാധകര്‍ ഏറെ കാതോര്‍ത്തിരിക്കാറുണ്ട്. അടുത്തിടെ കാവ്യയും ദിലീപുമൊന്നിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ അന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ തൻ്റേതായൊരു ഇടം നേടിയിരുന്നു. വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് എത്തിയ കാവ്യ പില്‍ക്കാലത്ത് മലയാളത്തിന്റെ പ്രിയനായികയായി മാറി. ആദ്യ സിനിമയിലെ നായകനായ ദിലീപിനെ കാലങ്ങൾക്ക് ശേഷം താരം ജീവിതപങ്കാളിയാക്കിയപ്പോൾ ആരാധകരും അതേറ്റെടുത്തിരുന്നു.

ഏറെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് ഒക്കെ ഒടുവിലായാണ് കാവ്യയും ദിലീപും ജീവിതത്തില്‍ ഒന്നിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് താരദമ്പതികൾ. കാത്തിരിപ്പിന് ഒടുവിൽ തങ്ങളിലേക്ക് എത്തിയ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ താരകുടുംബം വളരെ ആര്‍ഭാട പൂര്‍വ്വം ആഘോഷിച്ചത് അടുത്തിടെയായിരുന്നു.

ഇപ്പോഴിതാ താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. നടിയും അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ മീര നന്ദനൊപ്പമുള്ള ചിത്രമാണ് കാവ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാവലറുമായ ഉണ്ണിയുമുണ്ട്. ഉണ്ണിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button