CinemaLatest NewsMollywoodNEWSSpecial

കാര്‍ വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല;പൃഥ്വിരാജ്

അടുത്തൊരു കാറു വാങ്ങല്‍ ഉടനെ ഉണ്ടാകില്ലെന്നാണ്  പൃഥ്വി പറയുന്നത്. അതിന്  പൃഥ്വി പറയുന്നത് രസകരമായ ഒരു കാരണമാണ്.ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ രസകരമായ  വാക്കുകള്‍

നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ആഡംബരകാറുകളോടുള്ള പ്രിയം മലയാളികൾക്ക് സുപരിചിതമാണ്. ഒരുവിധപ്പെട്ട ആഡംബര വാഹനങ്ങളെല്ലാം  പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു മൂന്ന് കോടിയോളം രൂപ ഓണ്‍റോഡ് വിലവരുന്ന ലാന്‍ഡ് റോവറിന്റെ  റേഞ്ച് റോവര്‍  പൃഥ്വി സ്വന്തമാക്കിയത്.

ഒരു കോടിക്കടുത്ത് വിലയുള്ള പോര്‍ഷെ കെയ്ന്‍, 80 ലക്ഷത്തിന്റെ ഓഡി, ബി.എം.ഡബ്യു, മൂന്നു കോടിക്കടുത്ത് വിലവരുന്ന ലംബോര്‍ഗിനി എന്നിവയെല്ലാം പൃഥ്വിരാജിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്.  അടുത്തൊരു കാറു വാങ്ങല്‍ ഉടനെ ഉണ്ടാകില്ലെന്നാണ്  പൃഥ്വി പറയുന്നത്. അതിന്  പൃഥ്വി പറയുന്നത് രസകരമായ ഒരു കാരണമാണ്.

ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ രസകരമായ  വാക്കുകള്‍.എല്ലാ കാറും തനിക്ക്  ഇഷ്‌ടമാണ്. വാങ്ങിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ,​ അതിലൊരു പ്രശ്‌നമുണ്ട്. കാര്‍ വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച്‌ കഴിഞ്ഞ് കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ടു വേണം വാങ്ങാന്‍. ഈ വര്‍ഷം രണ്ട് വണ്ടി വാങ്ങിയെന്ന പേരില്‍ ആലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടിവാങ്ങുന്നില്ല.ഡിസംബറിൽ രണ്ടുചിത്രങ്ങളാണ് പൃഥ്വിയുടേതായി പുറത്തുവരാനിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button