Indian Cinema

പ്രേക്ഷകരെ ആവേശത്തിലാക്കി തൻഹാജി: ദി അൺസംഗ് വാരിയർ 2020 ജനുവരി 10 ന് തിയേറ്ററിലേക്ക്

അജയ് ദേവ്ഗണിന്റെയും കാജോലിന്റെയും വരാനിരിക്കുന്ന ചിത്രമായ ‘തൻഹാജി: ദി അൺസംഗ് വാരിയർ’ റിലീസിന് ഒരുങ്ങുന്നു. 2020 ജനുവരി 10 ന് ചിത്രം റിലീസിനെത്തും . നേരത്തെ ചിത്രത്തിന്റെ രസകരമായ ചില പോസ്റ്ററുകളും, ട്രെയിലറും,ഗാനങ്ങളും  പ്രേക്ഷകർ ഏറ്റടുത്തിരുന്നു. ഇപ്പോൾ, നിർമ്മാതാക്കൾ രണ്ടാമത്തെ ട്രെയിലർ പുറത്ത് ഇറക്കിയിരിക്കുകയാണ് .

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കിടാനും രണ്ടാമത്തെ ട്രെയിലറിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത്തിന്റെ കാര്യം അജയ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തു.  അജയ്, കാജോൾ, സെയ്ഫ് അലി ഖാൻ എന്നിവർ ഉൾപ്പെടുന്നതാണ്‌ പോസ്റ്റർ.  അജയ് കയ്യിൽ വാൾ പിടിച്ചിരിക്കുന്നതായി പോസ്റ്ററിൽ കാണാം.

അജയ് യുടെ നൂറാമത്തെ ചിത്രമാണിത്  മാത്രമല്ല, കാജോളിനോടും സെയ്ഫ് അലി ഖാനോടും ഒപ്പമെത്തുന്ന  ചിത്രം കൂടിയാണിത്  .ശിവാജി മഹാരാജിന്റെ സൈന്യത്തിലെ യോദ്ധാവും സൈനിക നേതാവുമായ തൻഹാജി മാലുസാരെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button