Latest NewsMollywoodNEWSUncategorized

ഏത് വഴിയിലൂടെ വന്നാലും വർഗ്ഗീയത വിഷമാണ്; ഹരീഷ് പേരടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കൂടി ചേരുന്നുണ്ട് അത് പൗരത്വ ബില്ലുപോലെ അപകടമാണ്.

ഇന്ത്യയിൽ എല്ലായിടങ്ങളിലും പൗരത്വ ഭേദഗതി നിയമം പ്രക്ഷോഭങ്ങൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്.സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളുമായി നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്.വിമർശനങ്ങൾ കൊടുമ്പിരി കൊള്ളുന്ന സന്ദർഭത്തിൽ വേറിട്ട അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകത്തുനിന്നും നടൻ ഹരീഷ് പേരടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കൂടി ചേരുന്നുണ്ട് അത് പൗരത്വ ബില്ലുപോലെ അപകടമാണ്.  അത് കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരുന്ന സമയത്ത് തന്നെ അതിനെതിരെ  നിലപാടെടുത്ത സിനിമാ താരമാണ് ഹരീഷ്പേരടി.

shortlink

Related Articles

Post Your Comments


Back to top button