CinemaLatest NewsMollywoodNEWS

പിറന്നാള്‍ ദിനം ,ആഹാ, വടംവലിക്കാരനായി ഇന്ദ്രജിത്ത് സുകുമാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

ലൂസിഫറിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. തമിഴ് ചിത്രം ക്വീനിന് ശേഷം നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആഹാ. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനം തന്നെ താരത്തിന്റെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. പൃഥ്വിരാജാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. നവാഗതനായ ബിബിന്‍ പോളാണ് ആഹായുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലെ ജനകീയ കായിക വിനോദമായ വടംവലി പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.മമ്മൂട്ടിക്കും ലാലേട്ടനും ഒപ്പം വടംവലി കേന്ദ്രിക്കരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം കൂടിയാണിത്.

2008ലെ വടംവലി സീസണില്‍ എഴുപത്തി മൂന്ന് മത്സരങ്ങളില്‍ എഴുപതി രണ്ടിലും ചാമ്പ്യന്‍മാരായ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ അണിയറയില്‍ ഒരുക്കുന്നത്. അമിത് ചക്കാലക്കല്‍, മനോജ് കെ ജയന്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവരാണ് ഇന്ദ്രജിത്തിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിലെ നായികയായി എത്തുന്നത് ശാന്തി ബാലചന്ദ്രനാണ് സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗായിക സയനോര ഫിലിപ്പാണ് ആഹയുടെ സംഗീതമൊരുക്കുന്നത്. ടോബിട് ചിറയത്ത് തിരക്കഥ എഴുതിയ ചിത്രത്തിന് രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാമാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം വേനലവധിക്ക് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

shortlink

Related Articles

Post Your Comments


Back to top button