CinemaGeneralKollywoodLatest NewsNEWS

ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടി ചിത്രം പേരന്‍പ്.

ആരാധകരുടെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് പേരന്‍പ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ സിനിമകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ 2019 ലെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. പ്രിയതാരത്തിന്റെ തമിഴ് ചിത്രം ‘പേരന്‍പ്’. ‘ഉറി’ഗള്ളി ബോയ്,എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പയും ടാക്സി ഡ്രൈവറുമായ അമുദന്‍ എന്ന അവളുടെ അപ്പയും തമ്മിലുള്ള വൈകാരിക ബന്ധമാണ് പേരന്‍പിന്റെ പ്രമേയം. അപ്രതീക്ഷിതമായി അമുദിനെയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ,അവരുടെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് മാറുന്നു. അമ്മ പോയതോടെ പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ അഞ്ജലി, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീറും അഭിനയിച്ചിട്ടുണ്ട് ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് എ എല്‍ തേനപ്പനാണ് കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പിന്റെ ചിത്രീകരണം നടന്നത്.

വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു വേഷമായിരുന്നു പേരന്‍പിലെ കഥാപാത്രം. തികച്ചും വൈകാരികമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ അവതരണമായിരുന്നു ചിത്രത്തിന്റേത്. അച്ഛന്‍ വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ‘പേരന്‍പ്’ തിയേറ്ററില്‍ റിലീസ് സമയത്ത് തന്നെ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button