BollywoodCinemaGeneralLatest NewsNEWSTollywood

അമിതാഭ് ബച്ചനെക്കുറിച്ചുളള ആ സത്യം തുറന്ന് പറഞ്ഞ് രജനികാന്ത്

 

രാജ്യമെമ്പാടുമുള്ള ആരാധകരുള്ള പ്രിയ താരങ്ങളാണ് രജനികാന്തും അമിതാഭ് ബച്ചനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്.പല വേദികളില്‍ ഇരുവരും ഒന്നിച്ച് എത്താറുമുണ്ട്. അമിതാഭ് ബച്ചന്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് രജനികാന്ത് പറയുന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രജനികാന്ത് അമിതാഭ് ബച്ചന്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് തുറന്നുപറയുന്നത്.

രജനികാന്ത് പ്രിയ സുഹൃത്തിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല, ക്യാമറയ്ക്ക് പുറത്തും അമിതാഭ് ബച്ചന്‍ എങ്ങനെയാണെന്ന് ഞാന്‍ നോക്കാറുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന പല നിമിഷങ്ങളുമുണ്ട്. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം തമിഴ്‌നാട്ടില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അറുപത് കഴിഞ്ഞാല്‍ വളരെ ശ്രദ്ധയോടെ ഇരിക്കണം. മൂന്ന് കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ടാകണം. എന്നും വ്യായാമം ചെയ്യണം. തിരക്കിലായിരിക്കണം, എന്നും വീടിനു പുറത്തേയ്ക്കിറങ്ങണം. രാഷ്ട്രീയത്തില്‍ ചേരരുത് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. ഞാന്‍ അതൊക്കെ ശ്രദ്ധയോടെ കേട്ടു. പക്ഷേ മൂന്നാമത്തെ ഉപദേശം എനിക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല, സാഹചര്യങ്ങളാല്‍ രജനികാന്ത് പറഞ്ഞു.

രജനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍ മുംബൈ പൊലീസ് കമ്മിഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. സ്‌റ്റൈലിഷായുള്ള രജനികാന്ത് മാനറിസങ്ങള്‍ ട്രെയിലറില്‍ ആകര്‍ഷകമാണ് കൂടാതെ ചിത്രത്തിലെ പഞ്ച് ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്. ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം പാടി ഹിറ്റാക്കിയ ചുമ്മാ കിഴി എന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗവും ട്രെയിലറിലുണ്ട്. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ മനോഹരമാണ്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍ 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷമാക്കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് നേരത്തെ എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നുചിത്രത്തിന്റെ ചിത്രീകരണം.ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.എ ആര്‍ മുരുകദോസ് ഇതിന് മുമ്പ് സംവിധാനം ചെയ്ത സര്‍ക്കാര്‍ വന്‍ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button