BollywoodCinemaKollywoodLatest NewsNEWS

സല്‍മാന്‍ ഖാന്റെ മാസ് ചിത്രം ദബാംഗിന്റെ തമിഴ് പോസ്റ്റര്‍ ഇറങ്ങി

 

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് മാസ് ചിത്രമാണ് ദബാംഗ് 3. ദബാംഗ് സീരിസിലെ ഒന്നും രണ്ടും ചിത്രങ്ങള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ ചിത്രമാണിത്. 2012-ല്‍ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിന്റെ ബാക്കിയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പുതിയ തമിഴ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് ഇത്തവണ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്  ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ദിലീപ് ശുക്ലയാണ്. പ്രഭുദേവയും, ദിലീപ് ശുക്ലയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോനാക്ഷി സിന്‍ഹ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.ഇന്‍സ്പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായുള്ള സല്‍മാന്റെ മൂന്നാം വരവാണ് ദര്‍ബാംഗ് 3 യുടേത്

ബോളിവുഡിന് ഈ വര്‍ഷം വിജയപ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് പുറത്തിറങ്ങാനിരിക്കുന്ന’ദബാംഗ് 3′. സല്‍മാനില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ആക്ഷനും ഹ്യൂമറുമെല്ലാം ചേര്‍ന്നതായിരിക്കും ചിത്രം.

അഭിനവ് കാശ്യപ് സംവിധാനം ചെയ്ത ‘ദബാംഗ്’ 2010ലും അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്ത ‘ദബാംഗ് 2’ 2012ലുമാണ് പുറത്തെത്തിയിരുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത പുതിയ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് സല്‍മ ഖാന്‍, അര്‍ബാസ് ഖാന്‍, നിഖില്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം മഹേഷ് ലിമായെ. സംഗീതം സാജിദ് വാജിദിവാണ് നിര്‍വഹിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് രിതേഷ് സോണിയും ആക്ഷന്‍ കൊറിയോഗ്രഫി അനല്‍ അരശും സൗണ്ട് ഡിസൈന്‍ ജിതേന്ദ്ര ചൗധരിയുമാണ് ഒരുക്കിയിരിക്കുന്നത്.ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button