Latest NewsMollywoodNew ReleaseNEWSUncategorized

പുള്ള് ഗിരിയുടെ മാലക്ക് ആരാധക ഡിമാൻഡ്; പ്രദർശനത്തിനൊരുങ്ങി തൃശ്ശൂർ പൂരം

തൃശൂർപൂരം എന്ന ചിത്രത്തിൽ ജയസൂര്യ കഴുത്തിലണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത് .ചിത്രത്തിലെ ഗാനവും ട്രൈലെറുമേല്ലാം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.ഒപ്പം ഈ രുദ്രാക്ഷമാലയും പ്രേക്ഷകർ നെഞ്ചേറ്റി.

വ്യത്യസ്തമായ ലുക്കിലൂടെ ആരാധകരെ എന്നും ആകർഷിക്കുന്ന നടനാണ് ജയസൂര്യ. ജയസൂര്യയുടെ  മിക്ക ലുക്കുകളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.ഇത്തവണയും അതിന് മാറ്റമൊന്നും വന്നിട്ടില്ല. പ്രേതം സിനിമയിലൂടെ  സരിത ജയസൂര്യ തയാറാക്കിയ വസ്ത്രം  വൈറലായപ്പോൾ പുതുതായി ഇറങ്ങുന്ന തൃശൂർപൂരം എന്ന ചിത്രത്തിൽ ജയസൂര്യ കഴുത്തിലണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയാണ്   ഇപ്പോൾ തരംഗമായിരിക്കുന്നത് .ചിത്രത്തിലെ ഗാനവും ട്രൈലെറുമേല്ലാം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.ഒപ്പം ഈ രുദ്രാക്ഷമാലയും പ്രേക്ഷകർ നെഞ്ചേറ്റി.

പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷമാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കട്ട താടിയുമായ് മുണ്ടും മടക്കികുത്തിയുള്ള ജയസൂര്യയുടെ ലുക്കിന് കൂടുതൽ ഭംഗിവരുത്താൻ ആ രുദ്രക്ഷമാലക്ക് കഴിഞ്ഞിരുന്നു.ജയസൂര്യയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ പ്രീതി പറക്കാട്ട് നിർമിച്ചതാണ് ഈ മാല. ശിവ ഡമരുവും ത്രിശൂലവുമാണ് മാലയെ ഏറെ ആകർഷകമാക്കുന്നത്.രുദ്രാക്ഷവും വെള്ളിയും ചേർത്താണ് മാല നിർമിച്ചിരിക്കുന്നത്.പുള്ള് ഗിരിയുടെ ലുക്ക് വിത്യസ്തമാകാൻ ജയസൂര്യ പറഞ്ഞിട്ടായിരുന്നു പ്രീതി മാല ഡിസൈൻ ചെയ്തത്.മാല കൂടാതെ ഒരു മോതിരവും പ്രീതി സിനിമക്കായ് ഡിസൈൻ ചെയ്‌തു.

ട്രെയിലർ റിലീസായപ്പോൾ തന്നെ മാല ശ്രദ്ധിക്കപ്പെട്ടു.ജയസൂര്യക്ക് പുറമേ തൃശൂര്പൂരത്തിൽ പ്രവർത്തിച്ച ഒട്ടുമിക്ക യുവാക്കളുടെ കൈയിലും ഇപ്പോൾ മലയുണ്ട്. സംവിധായകന്‍ രാജേഷ് മോഹനും ഛായാഗ്രാഹകന്‍ ആര്‍.ഡി രാജശേഖറിനും സംഘട്ടനം ഒരുക്കിയ ദിലീപ് സുബ്ബരയ്യനും ജയസൂര്യ മാല നിർമിച്ചുനൽകി.

നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം  ഫ്രൈഡേ  ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്  നിര്‍മിക്കുന്നത്. സ്വാതി റെഡിചിത്രത്തില്‍ നായികയായി എത്തുന്നു. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് “തൃശൂര്‍ പൂരം” ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്.ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.ചിത്രം ഈ മാസം ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തും.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button