CinemaLatest NewsMollywoodNEWS

എനിക്ക് ആ നടനെ വിവാഹം കഴിക്കണം വെളിപ്പെടുത്തലുമായി നടി

 

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായ നടിയാണ് അനുശ്രീ.
തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ താരം ചില വെളുപ്പെടുത്തലുകള്‍ നടത്തിയിരുക്കുകയാണ് അതാണ് ഇപ്പോള്‍ ആരാധകരില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുകയുണ്ടായി. അതുപോലെ തന്നെ അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തില്‍ ജ്യോതികയാകുമ്പോള്‍ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്.സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.എന്തായാലും താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രമാണ്
മഞ്ജു വാര്യര്‍,നായികയായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രതി പൂവന്‍ കോഴി. ഉണ്ണി ആറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.മഞ്ജു വാര്യറെ കാണണം എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും അനുശ്രീ വെളുപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button