BollywoodLatest NewsNEWSSongsUncategorized

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായ് ദീപിക പദുകോൺ; ഛപാക്കിലെ ഗാനം ഏറ്റെടുത്ത് ആരാധകർ

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥ പറയുന്ന ഛപാക്കിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദീപിക പദുക്കോണ്‍ ലക്ഷ്മിയുടെ വേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കഥാപാത്രത്തിനായി ദീപിക നടത്തിയ മേക്കോവര്‍ തന്നെയാണ് പ്രധാന ചര്‍ച്ച.

ഛപാക്കിലെ നോക് ജോക് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവന്‍ പാടിയിരിക്കുന്ന ഗാനത്തിന് ശങ്കറാണ് സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button