GeneralLatest NewsMollywoodNEWS

ഫോബ്‌സ് ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇടംപിടിച്ച് മലയാളത്തിന്റെ താര രാജാക്കൻമാർ

ഫോബ്സ് മാഗസിൻ തയാറാക്കിയ ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച്‌ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്

ഫോബ്സ് മാഗസിൻ തയാറാക്കിയ ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച്‌ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും. ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. 64.5 കോടിയാണ് മോഹൻലാലിന്റെ വരുമാനം. 2017 ല്‍ എഴുപത്തിമൂന്നാം സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിനു പുറമെ മമ്മൂട്ടിയും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അറുപത്തിരണ്ടാം സ്ഥാനത്താണ് താരം. 33.5 കോടിയാണ് വരുമാനം.  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. 252 കോടി രൂപയാണ് കോലിയുടെ വരുമാനം.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സൽമാൻ ഖാനുമാണ്. ബോളിവുഡിന്റെ കിങ് ഖാന്‍ ആറാം സ്ഥാനത്താണ്. തെന്നിന്ത്യൻ താരങ്ങളിൽ മുൻപന്തിയിൽ നില്കുന്നത് നൂറു കോടി വരുമാനവുമായി സ്റ്റൈല്‍ മന്നന്‍ രജനികാന്താണ്. പതിമൂന്നാം സ്ഥാനത്താണ് താരം. ആദ്യ ടോപ് ടെന്നില്‍ ദീപികാ പദുക്കോണും(48)ആലിയ ഭട്ടും(59.21)ഇടംപിടിച്ചിട്ടുണ്ട്. ദീപിക പത്താം സ്ഥാനത്തും ആലിയ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button