Latest NewsMovie GossipsNEWSTollywood

ബൗളറായി ക്രിക്കറ്റിൽ തിളങ്ങി ഇഞ്ഞി അഭിനയത്തിലൂടെ തിളങ്ങാൻ ഹര്‍ഭജന്‍ സിങ്

അഭിനയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ ഈ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന തിരുക്കുറല്‍ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് എന്ന വെബ് സീരിസിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്.  തിരുവള്ളുവർ ആയാണ് ഹര്‍ഭജന്‍ സിങ് വെബ് സീരീസിൽ എത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് നിരയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  സ്പിന്നറായിരുന്നു ഹർഭജൻ സിങ് .ഇപ്പോൾ അഭിനയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ ഈ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന തിരുക്കുറല്‍ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് എന്ന വെബ് സീരിസിലാണ് ഹര്‍ഭജന്‍ അഭിനയിക്കുന്നത്.  തിരുവള്ളുവർ ആയാണ് ഹര്‍ഭജന്‍ സിങ് വെബ് സീരീസിൽ എത്തുന്നത്. തിരുവള്ളുവരുമായി താരത്തിനുള്ള സാമ്യമാണ് ഈ കഥാപാത്രത്തിനായി ഹര്‍ഭജനെ സമീപിക്കാന്‍ അണിയറക്കാര്‍ക്ക് പ്രചോദനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരി രണ്ടു മുതല്‍ വെബ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങും.
തമിഴ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡിക്കിലൂനയിലും ഹര്‍ഭജന്‍ അഭിനയിക്കുന്നുണ്ട്. സന്താനം നായകനാവുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. സ്പിന്‍ രാജാവ്, തമിഴിന്റെ കാമുകന്‍ തുടങ്ങിയ  വിശേഷണങ്ങളോടെയാണ് ചിത്രം പങ്കുവച്ചത്.
കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായും വില്ലനായും ഹാസ്യനടനായുമൊക്കെ എത്തുന്നത് സന്താനം തന്നെയാണ്. യോഗി ബാബു, ആനന്ദ് രാജ്, അനഘ രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button