BollywoodGeneralLatest News

ജാമിയയില്‍ നിന്നു തന്നെയല്ലേ നിങ്ങളും? വിമര്‍ശനവുമായി റോഷന്‍ അബ്ബാസ്

ഷാരൂഖ് ഖാനും റോഷനും ജീമിയ മിലിയ സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു.

പൗരത്വ ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാകുകയാണ്. ജാമിയ മിലിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുമ്പോള്‍ ഈ വിഷയത്തില്‍ ഷാരൂഖ് ഖാനോടു പ്രതികരക്കാനാവശ്യപ്പെട്ട് നടനും റേഡിയോ ജോക്കിയുമായ റോഷന്‍ അബ്ബാസ്.

ഷാരൂഖ് ഖാന്‍ ജാമിയയില്‍ നിന്നു തന്നെയല്ലേയെന്നും എന്താണ് എന്നിട്ട് വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും ഷാരൂഖിനെ മൗനിയാക്കിയതെന്താണെന്നുമാണ് റോഷന്‍ ചോദിക്കുന്നത്. #istandwithjamiamiliastudents എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററിലൂടെ റോഷന്റെ വിമര്‍ശനം.

ഷാരൂഖ് ഖാനും റോഷനും ജീമിയ മിലിയ സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു.

ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ കാന്‍ തുടങ്ങിയവരാരും ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button