CinemaKollywoodLatest NewsNEWS

കാര്‍ത്തിയെക്കുറിച്ചുള്ള ജ്യോതികയുടെ ആ മറുപടിയില്‍ ഞെട്ടി സൂര്യ

തമിഴകത്തിന്റെ പ്രിയതാരജോടികളാണ് സൂര്യയും ജ്യോതികയും .ജ്യോതികയുടെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയോ കാര്‍ത്തിയോ, അഭിനയിക്കാന്‍ ബുദ്ധിമുട്ട് ആര്‍ക്കൊപ്പം എന്ന ചോദ്യത്തില്‍ ജ്യോതികയുടെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ് സൂര്യയും . ജ്യോതികയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തമ്പി. ജീവിതത്തിലെന്നപോലെ സിനിമയിലും ജ്യോതികയുടെ അനിയന്റെ വേഷത്തിലാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇരുവരും. അടുത്തിടെ നടന്നൊരു പ്രൊമോഷന്‍ പരിപാടിയില്‍ ജ്യോതികയോട് അവതാരകന്‍ വളരെ രസകരമായൊരു ചോദ്യം ചോദിച്ചു.

സൂര്യയ്‌ക്കൊപ്പമാണോ കാര്‍ത്തിക്കൊപ്പമാണോ അഭിനയിക്കാന്‍ ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോട് ചോദിച്ചത്. ഇതിനു പെട്ടെന്നു തന്നെ ജ്യോതികയുടെ ഉത്തരമെത്തി, സൂര്യയ്‌ക്കൊപ്പം. അതിന്റെ കാരണവും ജ്യോതിക പറഞ്ഞു. സൂര്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ കൂടുതല്‍ വഴക്കുണ്ടാകുമെന്നായിരുന്നു ജ്യോതിക പറഞ്ഞത്.
തമിഴകത്തെ താരദമ്പതികളായ സൂര്യയ്ക്കും ജ്യോതികയ്ക്കും ആരാധകര്‍ നിരവധിയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു സൂര്യയുംജ്യോതികയും വിവാഹിതരാവുന്നത്. വിവാഹത്തിന് മുന്‍പും ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനിന്ന ജ്യോതിക പിന്നീട് 2015 ല്‍ ’36 വയതിനിലേ’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിത്.

സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് തമ്പി സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സൂരജ് സാധനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജ്യോതികയുടെയും നഗ്മയുടെയും സഹോദരനാണ് സൂരജ് സാധന. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘തമ്പി. ഡിസംബര്‍ 20 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button