CinemaLatest NewsMollywoodNEWS

ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി മഞ്ജുവും ദിലീപും ഒരുമിച്ച് എത്തുന്നു

 

ആരാധകരുടെ പ്രിയതാരമാണ് മഞ്ജുവാര്യര്‍ ഒരുക്കാലത്ത് പ്രേക്ഷകരുടെ പ്രിയ ജോടികളായിരുന്നു മഞ്ജുവാര്യറും ദീലിപും ഏറെ കാലത്തിന് ശേഷം താരങ്ങള്‍ വീണ്ടും ഒരുമിച്ച് എത്തുകയാണ്.

ക്രിസ്തുമസ് ആഘോഷമാക്കാന്‍ ചാനലുകളും ഒരുങ്ങിയിരിക്കുകയാണ്. അതിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി കിടിലന്‍ സര്‍പ്രൈസുമായാണ് സീ കേരളം ചാനലിലെ ‘സരിഗമപ’ റിയാലിറ്റി ഷേ എത്തുന്നത്. ജനപ്രിയ നായകന്‍ ദിലീപ്, മഞ്ജു വാര്യര്‍,നാദിര്‍ഷ തുടങ്ങിയവരാണ് ഇത്തവണ റിയാലിറ്റി ഷോയില്‍ ഒരുമിച്ചെത്തുന്ന താരങ്ങള്‍. ഇരുവരുടെയും വിവാഹമോചനത്തിനുശേഷം ഒന്നിച്ചെത്തുന്നു എന്നുള്ളതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘സരിഗമപ’യുടെ പ്രൊമോ വീഡിയോ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, ദിലീപിനോട് അവതാരകന്‍ ജീവ പറയുന്ന രംഗങ്ങള്‍ ആകാംഷയ്ക്ക് വഴിവെയ്ക്കുന്നു.

അതിനിടെ മഞ്ജുവിന്റെ മാസ് എന്‍ട്രിയും വീഡിയോയില്‍ കാണാം. എന്നാല്‍ പരിപാടിയില്‍ മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകള്‍ ശനി ഞായര്‍ ദിവസങ്ങളിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പ്രിയതാരങ്ങളുടെ മാസ് എന്‍ട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button