CinemaGeneralLatest NewsMollywoodNEWS

ഇനി അടുത്തെങ്ങും കാർ വാങ്ങുന്നില്ല, അതിന്‍റെ പേരിൽ സുപ്രിയ പിണങ്ങി : തുറന്നു പറഞ്ഞു പൃഥ്വിരാജ്

കാറു വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല

പൃഥ്വിരാജ് എന്ന നടന് സിനിമ പോലെ പ്രിയങ്കരമാണ് ആഡംബര കാറുകളും .വിപണിയിൽ മുന്തിയ വിലയുള്ള കാർ വാങ്ങി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാറുള്ള പൃഥ്വിരാജ് ഇനി അടുത്തെങ്ങും പുതിയ കാർ വാങ്ങുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് . ഈ വർഷം രണ്ട് കാർ വാങ്ങിയതിന്റെ പേരിൽ ഭാര്യ സുപ്രിയ പിണക്കത്തിലാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്‍റെ വാക്കുകള്‍

‘എനിക്ക് എല്ലാ കാറുകളും ഇഷ്ടമാണ്. വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷേ അതിലൊരു പ്രശ്നമുണ്ട് .കാറു വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല. കുറച്ച് കഴിഞ്ഞു കുറേ സിനിമയിലൊക്കെ അഭിനയിച്ചിട്ട് വേണം വാങ്ങാൻ. ഈ വർഷം രണ്ട് വണ്ടി വാങ്ങിയെന്ന പേരിൽ അലിയയുടെ അമ്മ പിണങ്ങിയിരിക്കുകയാണ് .അതുകൊണ്ട് കുറച്ച് നാളത്തേക്ക് വണ്ടി വാങ്ങലില്ല’ .

തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിൽ  ആഡംബര കാറുകളെ പ്രണയിക്കുന്ന സൂപ്പർ താരമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത് .നിയമം കർശനമായി നടപ്പിലാക്കുന്ന വെഹിക്കിൾ ഇൻസ്പക്ടറും അദ്ദേഹം ആരാധിക്കുന്ന സൂപ്പർ താരവും തമ്മിലുണ്ടാകുന്ന മാനസിക സംഘർഷത്തിന്റെ കഥയാണ് ഡ്രൈവിംഗ് ലൈസൻസ് പറയുന്നത്. വെഹിക്കിൾ ഇൻസ്പക്ടറുടെ റോളില്‍ സുരാജാണ് അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button