BollywoodGeneralLatest NewsNEWS

‘ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിനുള്ളതാണ്’ ; ജാമിയ മിലിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശയില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്താകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി നടിയും യുനിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്കാ ചോപ്ര. ഓരോ ശബ്ദവും മാറ്റത്തിലേക്കുള്ളതാണെന്നും ശബ്ദമുള്ളവരാകാനാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു. ശബ്ദമുണ്ടെന്നും അതുയര്‍ത്തുമെന്നും ശബ്ദമുയര്‍ത്തിയേ മതിയാകൂവെന്നും പ്രിയങ്ക പറഞ്ഞു.

”എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വപ്നം. സ്വതന്ത്ര്യമായി ചിന്തിക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കിയത് വിദ്യാഭ്യാസമാണ്. ശബ്ദമുള്ളവരാകാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്. ജനാധിപത്യത്തില്‍ സമാധാനപരമായി ശബ്ദമുയര്‍ത്തുന്നതും അതിനെ അക്രമത്തിലൂടെ നേരിടുന്നതും ശരിയല്ല. എല്ലാ ശബ്ദവും എണ്ണപ്പെടുന്നു. ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിനുള്ളതാണ്”, എന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.

താരത്തിന്‍റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രശംസ ലഭിക്കുന്നുണ്ട്. നേരത്തെ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശയില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്താകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് സമരത്തിന് പിന്തുണയുമായെത്തിയത്. വിവിധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയിട്ടുണ്ട്. സംസ്കാരിക പ്രവര്‍ത്തകരും സിനിമാ താരങ്ങളും സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button