CinemaGeneralLatest NewsMollywoodNEWS

പിള്ളേരൊന്നു തുമ്മിയപ്പോള്‍, ഇന്‍റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ ; കേന്ദ്രത്തെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ എംഎ നിഷാദ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിച്ചിരിക്കുന്നത്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ എംഎ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ് തരംഗമാകുന്നു.

‘എന്നാ പേടിയാ കുവേ. പിള്ളേരൊന്നു തുമ്മിയപ്പോള്‍, ഇന്‍റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ? അപ്പോള്‍ നമ്മുടെ ഡിജിറ്റല്‍ ഇന്ത്യ?ചാണകതന്ത്രങ്ങള്‍ പാളുന്നല്ലോ മിത്രോംസ്’ എന്നാണ് എംഎ നിഷാദ് ഫേസ്ബുക്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തുമ്പോ തന്നെ നമ്മള്‍ രാജ്യത്തെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതാണെന്ന് കഴിഞ്ഞ ദിവസം എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്.

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന വിവാദ പ്രസ്താവന പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെ നെയ്റോസ്റ്റും,ബീഫ് റോസ്റ്റും കിടു കോംബോ ആണ് മിത്രോംസ്, ഭക്ഷണം കൊണ്ടും തിരിച്ചറിയൂ എന്ന കുറിപ്പുമായും നിഷാദ് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button