CinemaGeneralLatest NewsMollywoodNEWS

ഫഹദ് ഗംഭീരമാക്കിയ വേഷം ബാബു ആന്റണിക്കുള്ളതായിരുന്നു : സംവിധായകൻ പറയുമ്പോൾ

ബാബു ആന്റണിയായിരുന്നു ഷമ്മി ആയി മനസ്സിൽ

മലയാള സിനിമയിൽ മാറ്റത്തിന്റെ വഴിയേ സഞ്ചരിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ് . ചിത്രത്തിൽ ഫഹദിന്റെ സൈക്കോ വേഷം ഏറെ കയ്യടി നേടിയിരുന്നു .ഫഹദിന്റെ സിനിമാ ജീവിതത്തിൽ ഏറെ നിർണായകമായി മാറിയ ഷമ്മി എന്ന കഥാപാത്രം ബാബു ആന്റണിയ്ക്കുളള കഥാപാത്രമായിരുന്നുവെന്ന്  ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ മധു സി നാരയണൻ

‘ഗ്രൗണ്ടിനടുത്ത് വീടുള്ള ഒരു കെ എസ് ആർ ടി സി ബസ് ഡ്രൈവർ നൈറ്റ് സ്യൂട്ടി കഴിഞ്ഞ് വന്നു കിടന്നുറങ്ങുമ്പോൾ ഗ്രൗണ്ടിൽ കളിക്കുന്ന പിള്ളേർ പന്തടിച്ച് വീടിന്റെ ചില്ല് പൊട്ടിക്കുന്നു .അയാൾ വെട്ടുകത്തിയുമായിട്ട് ഇറങ്ങി വന്ന് പന്ത് കുത്തിക്കീറും . അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു ആദ്യം കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി .ബാബു ആന്റണിയായിരുന്നു ഷമ്മി ആയി മനസ്സിൽ. കഥ വികസിച്ചപ്പോൾ ഒരു പാട് മാറ്റങ്ങൾ വന്നു .സിനിമയുടെ നിർമ്മാതാവായി പോത്തണ്ണൻ വന്നത് അവിചാരിതം .ഞങ്ങളൊരുമിച്ച് ദുബായിൽ ഒരു പരസ്യത്തിന്റെ ഷൂട്ടിന് പോയി .നീയും ശ്യാമും ചെയ്യുന്ന പടത്തിന് നിർമ്മാതാവായോ എന്ന് പോത്തണ്ണൻ ചോദിച്ചു ‘ ഇല്ലെന്ന് പറഞ്ഞപ്പോൾ വേറേ ആളെ ന്വേഷിക്കണ്ട നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ‘കുമ്പളങ്ങി നൈറ്റ്സ്’ പ്രകാശിച്ചു തുടങ്ങി’ .

shortlink

Related Articles

Post Your Comments


Back to top button