BollywoodCinemaLatest NewsNEWS

ഖാന്‍ ത്രയങ്ങളെയും ബച്ചന്മാരെയും തള്ളി ഒരു സൂപ്പര്‍ താരം:

താര രാജകുമാരന്റെ പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ്

ബോളിവുഡിന്റെ പ്രിയ താരജോഡികളാണ് സൈഫ് അലി ഖാനും കരീന കപൂറും എന്നാല്‍ താരങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് ഈ കുട്ടിതാരം.പാപ്പരാസികള്‍ നിരന്തം പിന്തുടരുന്ന ബോളിവുഡിന്റെ ഏറ്റവും വലിയ സെലിബ്രിറ്റി അവിടുത്തെ മാര്‍ക്കറ്റ് ഭരിക്കുന്ന ഖാന്‍ ത്രയമോ, സുന്ദരിമാരായ നായികമാരോ, കുലപതിയായ അമിതാഭ് ബച്ചനോ അല്ല; മറിച്ച് ഒരു താരപുത്രനാണ്. ‘ടിം’ എന്ന് വിളിപ്പേരുള്ള തൈമൂര്‍ അലി ഖാന്‍ ആണ് സെലിബ്രിറ്റികളില്‍ സെലിബ്രിറ്റിയായി പേജ് ത്രീ വാര്‍ത്തകളിലും ചിത്രങ്ങളിലും ഇടം പിടിക്കുന്നത്.

താരപുത്രന്‍ എന്ന പദവി കൊണ്ട് മാത്രമല്ല, പട്ടൌഡി രാജകുടുംബത്തിലെ ഇളമുറക്കാരന്‍ അര്‍ത്ഥത്തിലും രാജകുമാരനായ തൈമൂറിന് ആരാധകര്‍ ഏറെയാണ് താരത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധനാ ലോകത്തിന് ഏറെ പ്രിയവുമാണ് താരത്തിന് ഇന്ന് നാലാം പിറന്നാളാണ് .ഡിസംബര്‍ 20, 2016 നാണ് സൈഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്ബതികളുടെ മകനായി തൈമൂര്‍ ജനിക്കുന്നത്. തൈമൂറിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് ലോകത്തെ നിരവധി പേരാണ് മരംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് തൈമൂറിന്റെ മൂത്ത സഹോദരിയായ സാറാ അലി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ആശംസയാണ്. സാറ, സഹോദരന്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പമുള്ള തൈമൂറിന്റെ കളിചിരി നിറഞ്ഞ ചിത്രങ്ങളാണ് സാറ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇന്നലെ മുംബൈയില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങളില്‍ ഖാന്‍-കപൂര്‍ കുടുംബംഗങ്ങള്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും അണിനിരന്നു.

shortlink

Related Articles

Post Your Comments


Back to top button