CinemaGeneralLatest NewsMollywoodNEWS

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ആടിത്തകര്‍ത്ത് സൗബിന്‍ ഷാഹിര്‍

എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു സൗബിന്‍റെ അടിപൊളി ഡാന്‍സ്.

കോളേജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചുവടുവച്ച് നടൻ സൗബിന്‍ ഷാഹിര്‍. മഞ്ജു വാര്യരും ഷെയ്ന്‍ നിഗവുമൊക്കെ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം ആടി തകര്‍ക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് സൗബിന്‍റെ ഡാന്‍സും എത്തിരിക്കുകയാണ്.

എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു സൗബിന്‍റെ അടിപൊളി ഡാന്‍സ്. കോളേജിലെ ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സൗബിന്‍. വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൗബിന്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. അമ്പിളിയിലെ സൂപ്പര്‍ ഹിറ്റായ ഞാന്‍ ജാക്സനല്ലെടാ എന്ന പാട്ടിനായിരുന്നു സൗബിന്‍ ചുവടു വച്ചത്.

സൗബിന്‍റെ എനര്‍ജിയും ചുവടുകളുമാണ് വീഡിയോയുടെ ഹെെലെെറ്റ്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പാട്ടിലെ അതേ സ്റ്റെപ്പുകളാണ് സൗബിന്‍ വേദിയിലും കളിച്ചത്.

shortlink

Related Articles

Post Your Comments


Back to top button