CinemaGeneralLatest NewsMollywoodNEWS

500 ന്‍റെ നിറവിൽ കോമഡി ഉത്സവം ; സന്തോഷനിമിഷം പങ്കുവെച്ച് മിഥുന്‍ രമേഷ്

വ്യത്യസ്തമായ കഴിവുകളുള്ളവര്‍ പരിപാടിയിലേക്ക് എത്താറുണ്ട്. അവരുടെ പാട്ടിനും നൃത്തത്തിനുമൊക്കെ കൈയ്യടിക്കുക മാത്രമല്ല ഒപ്പമിരുന്നും മിഥുന്‍ ശക്തമായ പോത്സാഹനമാണ് നല്‍കാറുള്ളത്.

സിനിമ നടൻ , ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ശേഷമായിരുന്നു മിഥുന്‍ രമേഷ് അവതാരകനായെത്തിയത്. അവതരണത്തില്‍ വേറിട്ട ശൈലിയായിരുന്നു താരം സ്വീകരിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവമെന്ന പരിപാടിയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന മത്സരാര്‍ത്ഥികളോട് അദ്ദേഹം ഇടപഴകുന്ന രീതിയും വ്യത്യസ്തമാണ്. വ്യത്യസ്തമായ കഴിവുകളുള്ളവര്‍ പരിപാടിയിലേക്ക് എത്താറുണ്ട്. അവരുടെ പാട്ടിനും നൃത്തത്തിനുമൊക്കെ കൈയ്യടിക്കുക മാത്രമല്ല ഒപ്പമിരുന്നും മിഥുന്‍ ശക്തമായ പോത്സാഹനമാണ് നല്‍കാറുള്ളത്.

സ്ഥിരം വിധികര്‍ത്താക്കളില്‍ നിന്നും മാറി ഇടയ്ക്കിടയ്ക്ക് പരിപാടിയിലേക്ക് അതിഥികളും എത്താറുണ്ട്. അതിഥികളുമായുള്ള മിഥുന്റയെ ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ട്രോളുകളും മറ്റുമായി ഇടയ്ക്കിടയ്ക്ക് രസകരമായ പണിയും മിഥുന് കിട്ടാറുണ്ട്.

ഇപ്പോഴിതാ കോമഡി ഉത്സവത്തിന്റെ 500ാമത്തെ എപ്പിസോഡ് ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഈ സന്തോഷം പങ്കുവെച്ചാണ് മിഥുന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സന്തോഷനിമിഷത്തിന്റെ ചിത്രം താരം പങ്കുവെച്ചത്. കോമഡി ഉത്സവം ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button