GeneralLatest NewsMollywood

ബിക്കിനിയിട്ടത് വിവാദമാക്കാന്‍ അല്ല; നടി ദീപ്തി സതി

'ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു

നീനയിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടിയാണ് ദീപ്തി സതി. ഇപ്പോള്‍ പൃഥിരാജ് നായകനായി എത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ താരത്തിന്റെ ഭാര്യാ വേഷത്തില്‍ ദീപ്തി എത്തുകയാണ്. ഈ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ബിക്കിനി ചിത്രത്തിന്‍റെ പേരിലുണ്ടായ വിവാദങ്ങളെക്കുറിച്ച് താരം പങ്കുവച്ചു.

”ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ ഒരു 10 സെക്കന്റുകള്‍ മാത്രമാണ് ഞാന്‍ ആ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം ഇത് ആവശ്യപ്പെടുന്നു എന്നുള്ളതു കൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യുക. ” ദീപ്തി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button