CinemaLatest NewsNEWSTollywood

കെജിഎഫ് 1 ന്റെ വന്‍വിജയത്തിന് ശേഷം വീണ്ടും കെജിഎഫ് 2 ;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന്

പ്രിയ താരം യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ആഗോള ബോക്സ്ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടി നേടിയ സൂപ്പര്‍ ചിത്രമാണ്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ പതിപ്പുകള്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുകയാണ്.ആരാധകര്‍ ആവേശത്തില്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. ‘കെജിഎഫ് 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അഭിനയ മികവില്‍ എത്തുന്നത് ആദ്യ ഭാഗം പുറത്തിറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആണ് രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.

സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതികപരമായും ദൃശ്യപരമായും ഏറെ ശ്രദ്ധ നേടിയ സിനിമയാണ്. സഞ്ജയ് ദത്തിന്റെ ആദ്യ കന്നട ചിത്രമാണിത്. K.G.F ചാപ്റ്റര്‍ 2- ന്റെ ചിത്രീകരണം 2019 മാര്‍ച്ചിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഇതിനകം K.G.F: അധ്യായം 1 സമയത്ത് ചിത്രീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിനടുത്ത് ഒരു പ്രാരംഭ റൗണ്ട് ചിത്രീകരണത്തിന് ശേഷം, 2019 ഓഗസ്റ്റില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ സയനൈഡ് കുന്നുകളില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button